ആലുവ: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സ്വര്‍ഗപ്രാപ്തിയുടെ എണ്ണൂറാമത് വര്‍ഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച പ്രത്യേക ജൂബിലി വര്‍ഷം, പൂര്‍ണ ദണ്ഡവിമോചന ആനുകൂല്യം എന്നിവയുടെ ഉദ്ഘാടനം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആലുവ നസ്രത്ത് ദേവാലയത്തില്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് കുര്‍ബാനക്ക് ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രൊവിന്‍ഷ്യല്‍ ഫാ. ജെയ്സണ്‍ കാളനും അശ്രമ സുപ്പീരിയര്‍ ഫാ. ജോഷി വാസു പുരത്തുക്കാരനും സഹകാര്‍മികരായി. പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള ദേവാലയമായി പ്രഖ്യാപിച്ചു. ദിവ്യബലിക്കു ശേഷം പൂര്‍ണ ദണ്ഡവിമോചന പ്രാര്‍ഥനയും തിരുശേഷിപ്പിന്റെ ആശീര്‍വാദവും തിരുശേഷിപ്പ് വന്ദനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.